Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Congress

ഇന്ത്യയെ അപമാനിച്ചത് കുറച്ച് യുവാക്കളല്ല, മോശം സംഘാടനം: മഹുവ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ "ഷ​​​ർ​​​ട്ടി​​​ല്ലാ’ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര.

യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം രാ​​​ജ്യ​​​ത്തെ അ​​​പ​​​മാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ഒ​​​രു മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ എ​​​ക്സ് പോ​​​സ്റ്റി​​​നു കീ​​​ഴി​​​ൽ ക​​​മ​​​ന്‍റ് ചെ​​​യ്ത മ​​​ഹു​​​വ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വേ​​​ദി​​​ക​​​ളി​​​ൽ (അ​​​ത് മോ​​​ശ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​വ​​​യാ​​​ണെ​​​ങ്കി​​​ൽ​​​പ്പോ​​​ലും) സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ മു​​​ന്പും ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കു​​​റ​​​ച്ച് യു​​​വാ​​​ക്ക​​​ൾ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച​​​ത​​​ല്ല ഇ​​​ന്ത്യ​​​യെ അ​​​പ​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ സം​​​ഘാ​​​ട​​​ന​​​വും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളോ​​​ളം ന​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തും വെ​​​ള്ള​​​മി​​​ല്ലാ​​​ത്ത​​​തും വൃ​​​ത്തി​​​യുള്ള ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തും ഗാ​​​ൽ​​​ഗോ​​​റ്റി​​​യാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​വാ​​​ദ​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാം ​​​ആ​​​ൾ​​​ട്ട്മാ​​​നെ പി​​​ടി​​​ച്ച​​​തു​​​മൊ​​​ക്കെ​​​യാ​​​ണെ​​​ന്നും മ​​​ഹു​​​വ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

മ​​​മ​​​ത ജനങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെന്ന് പ്രധാനമന്ത്രി മോദി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​നം ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്ര മോദി.

അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ മ​​​മ​​​ത സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെ​​​ന്നും അദ്ദേഹം ആ​​​രോ​​​പി​​​ച്ചു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ലെ താ​​​ഹെ​​​ര്‍പു​​​രി​​​ൽ റാലിയെ സം​​​ബോ​​​ധ​​​ന ചെയ്യുകയായിരുന്നു മോദി.

അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് സ​​​മ​​​ഗ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ (എ​​​സ്‌​​​ഐ​​​ആ​​​ര്‍) അ​​​വ​​​ര്‍ എ​​​തി​​​ര്‍ക്കു​​​ന്ന​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​സാ​​​മി​​​ലെ​​​ത്തി. നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​ത്തി​​​നൊ​​​പ്പം ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലു​​​ണ്ട്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ആ​​​​സാ​​​​മി​​​​ന്‍റെ ആ​​​​ദ്യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദൊ​​​​ളോ​​​​യി​​​​യു​​​​ടെ 80 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​തി​​​​മ മോ​​​​ദി അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച പ്ര​​​​ശ​​​​സ്ത ശി​​​​ൽ​​​​പി റം ​​​​സു​​​​ത​​​​ർ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത ശി​​​​ൽ​​​​പ​​​​മാ​​​​ണി​​​​ത്. കൂ​​​​ടാ​​​​തെ, 4000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ലോ​​​​ക​​​​പ്രി​​​​യ ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദോ​​​​ളോ​​​​യ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ടെ​​​​ർ​​​​മി​​​​ന​​​​ലും മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

National

എംഎൽഎസ്ഥാനം രാജിവയ്ക്കില്ലെന്ന് ഹുമയൂൺ കബീർ

മൂ​ർ​ഷി​ദാ​ബാ​ദ്: എം​എ​ൽ​എ​സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഹു​മ​യൂ​ൺ ക​ബീ​ർ. രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​ൽ​എ​സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നും പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും ആ​യി​രു​ന്നു മു​ന്പ് ക​ബീ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഭ​ര​ത്പു​ർ മ​ണ്ഡ​ല​ത്തെ​യാ​ണ് ക​ബീ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

ബംഗാൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ഹു​മ​യൂ​ൺ ക​ബീ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഹു​മ​യൂ​ൺ ക​ബീ​റി​നെ ത​ള്ളി എ​ഐ​എം​ഐഎം വ​ക്താ​വ് സൈ​ദ് അ​സീം വ​ഖാ​ർ രം​ഗ​ത്തെ​ത്തി.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; അ​നു​യാ​യി​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. തൃ​ണ​മൂ​ലി​ന്‍റെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യ ബാ​ബു മോ​ണ്ട​ലാ​ണ് മ​രി​ച്ച​ത്. സം​പു​യ്പ​ര-​ബ​സു​കാ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മെം​ബ​റാ​ണ് ബാ​ബു മോ​ണ്ട​ൽ.

ബാ​ബു​വി​ന്‍റെ അ​നു​യാ​യി അ​നു​പം റാ​ണ​യ്ക്ക് വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ നോ​ർ​ത്ത് ഹൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബാ​ബു മോ​ണ്ട​ലും അ​നു​പ​മും ബൈ​ക്കി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ശ്ചി​ന്ത-​ബു​റോ ഷി​ബ്ടാ​ള പ്ര​ദേ​ശ​ത്ത് വ​ച്ച് ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​രു​വ​ർ​ക്കും നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പ്പി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ബാ​ബു വൈ​കാ​തെ മ​രി​ച്ചു. അ​നു​പം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

തൃ​ണ​മൂ​ൽ നേ​താ​ക്ക​ളെ വെ​യി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഹൗ​റ പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ പ്ര​വീ​ൺ ത്രി​പാ​ദി അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പ്ര​വീ​ൺ ത്രി​പാ​ദി പ​റ​ഞ്ഞു.

 

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​നെ ജ​ന​ങ്ങ​ൾ തൂ​ത്തെ​റി​യും: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ഷിം​ല: 2026ൽ ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ എം​പി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി ബം​ഗാ​ളി​ൽ വി​ജ​യി​ക്കു​ക​യെ​ന്നും അ​നു​രാ​ഗ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ പോ​ലെ വ​ലി​യ വി​ജ​യ​മാ​യി​രി​ക്കും ബം​ഗാ​ളി​ലും. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ലി​നെ​യും മ​മ​ത ബാ​ന​ർ​ജി​യേ​യും അ​വ​ർ​ക്ക് മ​ടു​ത്തു. ഇ​നി അ​വ​ർ തൃ​ണൂ​ലി​നെ വി​ജ​യി​പ്പി​ക്കി​ല്ല.'-​അ​നു​രാ​ഗ് പ​റ​ഞ്ഞു.

"പ​രാ​ജ​യ ഭീ​തി​യി​ലാ​ണ് മ​മ​ത​യും പാ​ർ​ട്ടി​യും. അ​ധി​കാ​ര​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് തൃ​ണ​മൂ​ൽ. അ​ഴി​മ​തി​യും കു​റ്റ​കൃ​ത്യ​ങ്ങ​ളും കൊ​ണ്ട് സം​സ്ഥാ​നം പൊ​റു​മു​ട്ടി​രി​ക്കു​ക​യാ​ണ്. ബം​ഗാ​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് മ​മ​ത​യ്ക്ക് ത​ന്നെ അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങും എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്.'-​അ​നു​രാ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

തൃ​ണ​മൂ​ലി​നെ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു; ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മി​ക്ക് ഭ​ട്ടാ​ചാ​ര്യ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​മി​ക്ക് ഭ​ട്ടാ​ചാ​ര്യ. ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കാ​നാ​യി ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സാ​മി​ക്ക് പ​റ​ഞ്ഞു.

"2026ൽ ​ബം​ഗാ​ളി​ൽ ബി​ജെ​പി ഭ​ര​ണം നേ​ടും. അ​ത് ഉ​റ​പ്പാ​ണ്. കാ​ര​ണം തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. മ​മ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളെ​യും അ​വ​ർ ത​ക​ർ​ത്തു.'-​സാ​മി​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"മ​ഹാ ജം​ഗി​ൾ രാ​ജാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ള്ള​ത്. ബി​ഹാ​റി​ൽ സം​ഭ​വി​ച്ച​ത് ത​ന്നെ ബം​ഗാ​ളി​ലും ന​ട​ക്കും. എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലെ​ത്തും. ക്ര​മ​​സ​മാ​ധാ​ന നി​ല അ​ട​ക്കം ത​ക​ർ​ന്ന സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.'-​സാ​മി​ക്ക് കു​റ്റ​പ്പെ​ടു​ത്തി.

 

National

ബി​ഹാ​റ​ല്ല ബം​ഗാ​ൾ; മ​മ​ത നാ​ലാം ത​വ​ണ​യും ഭ​രി​ക്കും: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്

കോ​ൽ​ക്ക​ത്ത: ബി​ഹാ​റ​ല്ല ബം​ഗാ​ളെ​ന്നും മ​മ​ത ബാ​ന​ർ​ജി ത​ന്നെ നാ​ലാം ത​വ​ണ​യും സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ബി​ഹാ​റി​ന് ശേ​ഷം ഇ​നി ബം​ഗാ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും ബം​ഗാ​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

ബം​ഗാ​ൾ ഒ​രി​ക്ക​ലും ബി​ജെ​പി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​ണ​വും കൈ​ക്ക​രു​ത്തും കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യം ബം​ഗാ​ളി​ന് വേ​ണ്ടെ​ന്നും തൃ​ണ​മൂ​ലി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് സാ​ഗ​രി​ക ഘോ​ഷ് എം​പി പ​റ​ഞ്ഞു. ബം​ഗാ​ളി​ന്‍റെ ഭാ​ഷ​യെ​യും, പ്ര​തീ​ക​ങ്ങ​ളെ​യും സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച ബി​ജെ​പി​യോ​ട് ജ​ന​ങ്ങ​ൾ പൊ​റു​ക്കി​ല്ലെ​ന്നും സാ​ഗ​രി​ക ഘോ​ഷ് തു​റ​ന്ന​ടി​ച്ചു.

2026ലാ​ണ് ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ബി​ഹാ​റി​ന്‍റെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ബം​ഗാ​ൾ പി​ടി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ച്ച നി​ർ​ദേ​ശം. ബി​ഹാ​റി​ലെ​യും ബം​ഗാ​ളി​ലും രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണ്.

ബി​ഹാ​ർ വി​ജ​യം ബം​ഗാ​ളി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​ക്കി​ല്ല. ബി​ജെ​പി​യെ ബം​ഗാ​ളി​ൽ ശ​ത്രു​വാ​യാ​ണ് കാ​ണു​ന്ന​ത്. ജ​ന​ങ്ങ​ളു​ട അ​നു​ഗ്ര​ഹം എ​ന്നും മ​മ​ത ബാ​ന​ർ​ജി​ക്ക് ഒ​പ്പ​മാ​ണ്. ദീ​ദി നാ​ലാം വ​ട്ട​വും ബം​ഗാ​ൾ ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

 

District News

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ തു​ട​ങ്ങി

ക​ൽ​പ്പ​റ്റ: ത്രി​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ വ​ടു​വ​ൻ​ചാ​ലി​ൽ ആ​രം​ഭി​ച്ചു. വ​യ​നാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക,

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ക, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ. ജി​ല്ലാ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് പ​ള്ളി​യാ​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​എം. ജോ​ർ​ജി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ.​സി. സ​നീ​ഷ്, ഹാ​രി​സ് തോ​പ്പി​ൽ, വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് ബ​ത്തേ​രി, ബി​ജു പൂ​ക്കൊ​ന്പി​ൽ, മു​ഹ​മ്മ​ദ​ലി ബ​ത്തേ​രി, സി.​പി. അ​ഷ്റ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ർ മ​ട​ക്കി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പു​ൽ​പ്പ​ള്ളി​യി​ൽ ജാ​ഥ സ​മാ​പ​ന സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​വി. അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Up